റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെയും ഭാഗമായി ദുബായിലെ പ്രധാന ജംഗ്ഷനുകളിൽ പുതിയ റഡാറുകൾ സ്ഥാപിക്കുന്നു.
ദുബായ്: റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെയും ഭാഗമായി ദുബായിലെ പ്രധാന ജംഗ്ഷനുകളിൽ പുതിയ റഡാറുകൾ സ്ഥാപിക്കുന്നു. ദമാസ്കസ് സ്ട്രീറ്റ്, ഹലേബ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനോടകം റഡാറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇത്തരത്തിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന 28 റഡാറുകളാണു വിവിധ സ്ഥലങ്ങളിൽ പുതിയതായി സ്ഥാപിക്കുന്നത്.
സമീപകാലത്തായി നിയമങ്ങൾ ലംഘിച്ച് യു-ടേൺ എടുക്കുന്നുവരുടെയും ജംഗ്ഷനുകളിൽ വെച്ച് മുന്നറിയിപ്പൊന്നും നൽകാതെ നിരമാറി വാഹനം ഓടിക്കുനവരുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇത് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ദുബായ് പോലീസ് അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളിലും മറ്റു ഇപ്പോൾ ഇത്തരം റഡാറുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ കൺട്രോൾ സെന്ററിലേക്ക് ഇതുവഴി മേസേജ് ലഭിക്കും. മുമ്പ് ഉപയോഗിച്ചിരുന്ന റഡാറുകളിൽ നിന്നും വ്യത്യസ്ഥമാണു ഇവയെന്നും ദൂരെ നിന്നുള്ള വാഹനത്തിന്റെ വേഗത പോലും കണക്കാക്കാൻ പുതിയ റഡാറുകൾക്ക് സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.