Currency

ചൊവ്വാഴ്ച മുതൽ പുതുക്കിയ നിരക്ക്; കുവൈറ്റിലെ ഗ്യാസ് സ്റ്റേഷനുകൾ നാളെ രാത്രി അടച്ചിടും

സ്വന്തം ലേഖകൻTuesday, August 30, 2016 3:53 pm

നാളെ (ബുധനാഴ്ച) രാത്രി അരമണിക്കൂർ നേരത്തേക്ക് കുവൈറ്റിലെ ഗ്യാസ് സ്റ്റേഷനുകൾ അടച്ചിടും. പുതുക്കിയ നിരക്കുകൾ സിസ്റ്റത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രി 11.30 നാണ് ഗ്യാസ് സ്റ്റേഷനുകൾ അടച്ചിടുക. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഗ്യാസ് നിരക്കിലെ വർദ്ധനവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

കുവൈറ്റ് സിറ്റി: നാളെ (ബുധനാഴ്ച) രാത്രി അരമണിക്കൂർ നേരത്തേക്ക് കുവൈറ്റിലെ ഗ്യാസ് സ്റ്റേഷനുകൾ അടച്ചിടും. പുതുക്കിയ നിരക്കുകൾ സിസ്റ്റത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി രാത്രി 11.30 നാണ് ഗ്യാസ് സ്റ്റേഷനുകൾ അടച്ചിടുക.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഗ്യാസ് നിരക്കിലെ വർദ്ധനവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വ്യാഴാഴ്ച രാവിലെ മുതൽ കുവൈറ്റിലെ എല്ലാ ഗ്യാസ് സ്റ്റേഷനുകളും പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും.

സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പുതുക്കിയ നിരക്കനുസരിച്ച് പ്രീമിയം ഗ്യാസിനു 85 ഫിൽസ് (42 ശതമാനം വർദ്ധനവ്), സൂപ്പർ ഗ്യാസിനു 105 ഫിൽസും (62 ശതമാനം വർദ്ധനവ്), അൽട്ര ഗ്യാസിനു 165 ഫിൽസും (83 ശതമാനം വർദ്ധനവ്) ആണു നൽകേണ്ടി വരിക.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x