ഓഗസ്റ്റ് മുതൽ നിയമാനുസൃതമാകുന്ന മെഡിക്കൽ റെസ്പോൺസിബിലിറ്റി നിയമമനുസരിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ സ്വാഭാവികമായ മരണത്തിനു ശേഷമല്ലാതെ നൽകിക്കൊണ്ടിരിക്കുന്ന ചികിത്സയോ രോഗിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളോ ഡോക്റ്റർമാർ നീക്കം ചെയ്യരുത്.
അബു ദാബി: രോഗിയുടെയോ രോഗിയുടെ ബന്ധുക്കളുടെയോ ആവശ്യപ്രകാരം ദയാവധം നടത്തുന്നതിനു യുഎഇയിൽ നിരോധനം. ഓഗസ്റ്റ് മുതൽ നിയമാനുസൃതമാകുന്ന മെഡിക്കൽ റെസ്പോൺസിബിലിറ്റി നിയമമനുസരിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ സ്വാഭാവികമായ മരണത്തിനു ശേഷമല്ലാതെ നൽകിക്കൊണ്ടിരിക്കുന്ന ചികിത്സയോ രോഗിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളോ ഡോക്റ്റർമാർ നീക്കം ചെയ്യരുത്.
അതേസമയം രോഗിയുടെ ശ്വാസോച്ഛാസം നിലയ്ക്കുന്ന വേളകളിൽ, കാർഡിയാക് അറസ്റ്റ് സംഭവിക്കുന്ന വേളകളിൽ, മസ്തികമരണം സംഭവിക്കുന്ന വേളകളിൽ ഒക്കെ ഉപകരണവുമായുള്ള ബന്ധം വേർപെടുത്താം. അല്ലാത്തപക്ഷം നിയമം ലംഘിക്കുന്നവർ പത്ത് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
അതേസമയം പ്രത്യേക സാഹചര്യങ്ങളിൽ രോഗിയ്ക്ക് ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന അവസ്ഥ വരികയാണെങ്കിൽ രോഗിയുടെയോ രോഗിയുടെ ബന്ധുക്കളുടെയോ അനുവാദം കൂടാതെ തന്നെ രോഗിയെ മരണത്തിനു വിട്ടുകൊടുക്കാം. എന്നാൽ ഇത്തരം കേസുകളിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് ഡോക്റ്റർമാരെങ്കിലും രോഗിയുടേത് മാറാരോഗമാണെന്നും ചികിത്സിച്ചിട്ട് കാര്യമില്ലെന്നും കണ്ടെത്തണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.