Currency

പൂച്ചകള്‍ക്ക് ഇവിടെ സുഖജീവിതം

Tuesday, October 4, 2016 11:07 am

നോ കില്‍ ക്യാറ്റ് സാഞ്ച്വറി" എന്നാണ് ഇവിടം അറിയപ്പെടുന്നത്

ജോര്‍ജ് ടൌണ്‍: ദ്വീപിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ്‌ 120ഓളം പൂച്ചകള്‍ സ്വതന്ത്രമായി കറങ്ങി നടക്കുന്ന പൂച്ചകളുടെ കടല്‍ത്തീരം അഥവാ ക്യാറ്റ് ബീച്ച്. ടെവിയറ്റ് ഫെയര്‍സര്‍വീസ് എന്ന കണക്റ്റിക്കട്ടില്‍ നിന്നുള്ള മൃഗസ്നേഹിയാണ് ഈ പൂച്ചകളുടെ സംരക്ഷണ കേന്ദ്രം നിര്‍മിച്ചത്.

“നോ കില്‍ ക്യാറ്റ് സാഞ്ച്വറി” എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഏതാണ്ട് രണ്ട് വര്‍ഷമായി പൂച്ചകള്‍ക്ക് അഭയസ്ഥാനമായി ഇതിവിടെ പ്രവര്‍ത്തിച്ചുവരുന്നു. തന്‍റെ എട്ട് പൂച്ചകളുമായി 2014ല്‍ പെനങ്ങിലേക്ക് മാറിയതിന് ശേഷമാണ് ഇവര്‍ പൂച്ച ബീച്ച് നിര്‍മിച്ചത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന എല്ലാ പൂച്ചകള്‍ക്കും അഭയം നല്‍കണമെന്നാണ് ഇവരുടെ ആഗ്രഹമെങ്കിലും പൂച്ചകളുടെ തീറ്റക്കായും മറ്റും ഭീമമായ തുക ആവശ്യമായി വരുന്നു. ഇപ്പോള്‍ തന്നെ ഏതാണ്ട് 126 പൂച്ചകള്‍ ഇവിടെയുണ്ട്.

പ്രതിദിനം 125 മലേഷ്യന്‍ റിഞ്ചിറ്റാണ് പൂച്ചകളുടെ തീറ്റക്കായി ചിലവാകുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 20,000 റിഞ്ചിറ്റും ആവശ്യമാണ്. ആളുകള്‍ നല്‍കിവരുന്ന സംഭാവനകളില്‍ നിന്നും സ്വന്തം കയ്യില്‍ നിന്നും പണം ചിലവാക്കിയും മറ്റുമാണ് ഇവര്‍ ചിലവ് നടത്തുന്നത്. പണം സമ്പാദിക്കുവാനായി ഒരു ക്രൌഡ് ഫണ്ടിംഗ് പേജും ഇവര്‍ തുടങ്ങിയിട്ടുണ്ട്.

ഡിസംബര്‍ 13ന് മ്യൂ ക്രിസ്മസ് എന്ന പേരില്‍ ധന സമ്പാദനാര്‍ത്ഥം ഒരു പരിപാടി ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. സംഗീതപരിപാടികളും മറ്റുമായി മൃഗസ്നേഹികളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഉദ്ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x