
ഒമാന്‍: വിദേശികളെ ജോലിക്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം നീട്ടാന്‍ ഒമാന്‍ തീരുമാനിച്ചു. 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്കാണ് നീട്ടാന്‍ തീരുമാനിച്ചത്. ജൂലൈ 30 മുതല്‍ ആറുമാസ കാലയളവിലേക്ക് കൂടി വിലക്ക് നീട്ടുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവില്‍ പറയുന്നു.
സ്വകാര്യ മേഖലയിലെ പത്ത് വിഭാഗങ്ങളിലായുള്ള തസ്തികകള്‍ക്കാണ് വിസാ വിലക്ക് ബാധകം. കഴിഞ്ഞ ജനുവരി 28നാണ് വിസാ വിലക്ക് ആദ്യമായി ഏര്‍പ്പെടുത്തിയത്. ആറു മാസത്തെ വിലക്കിന്റെ കാലാവധി ജൂലൈ മുപ്പതിനാണ് അവസാനിക്കുന്നത്. ഇതാണ് ആറുമാസത്തേക്ക് കൂടി നീട്ടിയത്.
ഐ.ടി, അക്കൗണ്ടിങ് ആന്റ് ഫൈനാന്‍സ്, മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്, അഡ്മിനിസ്ട്രേഷന് ആന്റ് എച്ച്.ആര്, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍/മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എഞ്ചിനീയറിങ്, ടെക്നികല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ ഇനി 2019 ജനുവരി അവസാനം വരെ പുതിയ വിസ ലഭിക്കില്ല. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കാന്‍ തടസങ്ങള്‍ ഉണ്ടാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.