Currency

വെള്ളപ്പൊക്കം: കിഴക്കന്‍ കാനഡയില്‍ 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു

സ്വന്തം ലേഖകന്‍Monday, April 22, 2019 8:08 pm

മോണ്ട്രിയോള്‍: കനത്ത മഴയും മഞ്ഞുരുകലും മൂലം കിഴക്കന്‍ കാനഡയില്‍ നിന്നും 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒന്റാരിയോ, തെക്കന്‍ ക്യൂബെക്ക്, ന്യൂബേണ്‍സ്വിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. അപ്രതീക്ഷിതമായി അന്തരീക്ഷം ചൂടുപിടിച്ചതോടെ ഈസ്റ്റര്‍ ദിനം വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു.

മഴയും മഞ്ഞുരുകലും തുടരാന്‍ സാധ്യതയുണ്ടെങ്കിലും 2017 ല്‍ സംഭവിച്ചപോലെ നാശനഷ്ടങ്ങള്‍ ഇത്തവണ രൂക്ഷമാകില്ലെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം സെന്റ്. ലോറന്‍സ് നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ ലേക്ക് സെന്റ് പിയറിപോലുള്ള ഇടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അധികൃതര്‍ ജാഗരൂകരായതുകാരണമാണ് ഇത്തവണ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചത്. 600ഓളം അര്‍ദ്ധസൈനികരാണ് വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x