Currency

സംഗീതത്തിനും വിലക്ക്

Thursday, September 29, 2016 5:55 pm

നസ്രത് ഫതേ അലി ഖാന്‍, ആബിദ പര്‍വീണ്‍ എന്നിങ്ങനെ ഇന്ത്യന്‍ ജനത നെഞ്ചിലേറ്റിയ ഗായകരൊക്കെയും പാകിസ്ഥാനികളാണ്

ബെംഗളുരുവില്‍ പാക് ഗായകന്‍ സംഗീതനിശ നടത്തുന്നതില്‍ സംഘപരിവാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. വി.എച്ച്.പി., ബജ്റംഗ്ദള്‍ എന്നീ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍ പാകിസ്ഥാന്‍ ഗായകനായ ഷഫ്ഖത് അമാനത്ത് അലി ബെംഗളുരുവില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. 30നാണ് ഷഫ്ഖത്ത് അമാനത്ത് അലിയുടെ സംഗീത പരിപാടി നടത്താനിരുന്നത്.

അടുത്തിടെ നടന്ന ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ്‌ പാകിസ്ഥാനിയായ ഒരു ഗായകനെ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞ് സംഘപരിവാര്‍ മുന്നോട്ട് വന്നത്. ഇവര്‍ ഇതിനെ സംബന്ധിച്ച വിശദീകരിച്ച കത്ത് പോലീസിന് നല്‍കുകയായിരുന്നു.

ഇന്ത്യ കാക്കുന്നവര്‍ പാകിസ്താന്‍ സൈനികരാല്‍ മരണമടയുമ്പോള്‍ അവരെ ഒരിക്കലും ഇന്ത്യയിലേക്ക് പാടാന്‍ വിളിക്കരുതെന്നായിരുന്നു ഇവരുടെ ന്യായം. ഇതിനു മുന്‍പ് തന്നെ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) പാകിസ്ഥാനികളായ എല്ലാ കലാകാരന്മാരും ഇന്ത്യ വിട്ടു പോകണമെന്നും അല്ലെങ്കില്‍ അവര്‍ കടുത്ത നടപടികള്‍ ഏല്‍ക്കാന്‍ തയ്യാറാകണമെന്നും പറഞ്ഞിരുന്നു.

നിലനിന്നിരുന്ന സാഹചര്യത്തെ തുടര്‍ന്നാണ്‌ പരിപാടി ക്യാന്‍സല്‍ ചെയ്തതെന്ന് അഡുഗോഡി പോലീസ് അറിയിച്ചു. നസ്രത് ഫതേ അലി ഖാന്‍, ആബിദ പര്‍വീണ്‍ എന്നിങ്ങനെ ഇന്ത്യന്‍ ജനത നെഞ്ചിലേറ്റിയ ഗായകരൊക്കെയും പാകിസ്ഥാനികളാണ്. സംഗീതത്തിന് അതിര്‍ത്തികളില്ലെന്ന് പറയുമ്പോഴും ഇവിടത്തെ സ്ഥിതി പരിതാപകരമാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും സംഘപരിവാര്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചു തന്നെ നില്‍ക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x