ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് അപേക്ഷാഫോം പുറത്തിറക്കി. ഒരു പേജുള്ള അപേക്ഷാഫോമാണ് പുറത്തിറക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍, എസ്.എം.എസ് സൗകര്യങ്ങള്‍ക്ക് പുറമെയാണ് അപേക്ഷാഫോം.
ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് അപേക്ഷാഫോം പുറത്തിറക്കി. ഒരു പേജുള്ള അപേക്ഷാഫോമാണ് പുറത്തിറക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍, എസ്.എം.എസ് സൗകര്യങ്ങള്‍ക്ക് പുറമെയാണ് അപേക്ഷാഫോം. അപേക്ഷാ ഫോറത്തില്‍ നല്‍കേണ്ട വിവരങ്ങള്‍:
1.പാന്‍ നമ്പര്‍2. ആധാര്‍ നമ്പര്‍ 3. പാന്‍ കാര്‍ഡിലെയും ആധാറിലെയും പേരുകള്‍ 4. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ആധാര്‍ നമ്പര്‍ മറ്റൊരു പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനായി നല്‍കിയിട്ടില്ലെന്ന ഒപ്പോടുകൂടിയ പ്രസ്താവന 5. അപേക്ഷയില്‍ നല്കിയതല്ലാതെ രണ്ടാമതൊരു പാന്‍ കാര്‍ഡ് ഇല്ലെന്ന ഒപ്പോടുകൂടിയ മറ്റൊരു പ്രസ്താവന.
ഇത് കൂടാതെ ആധാര്‍ സാധുവാക്കുന്നതിനായി നല്കുന്ന വ്യക്തി വിവരങ്ങളുടെ പൂര്‍ണ സുരക്ഷയും രഹസ്യ സ്വഭാവവും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്ന പ്രസ്താവനയും അപേക്ഷയില്‍ ഒപ്പിട്ടുനല്‍കണം.
അതേസമയം ആധാര്‍, പാന്‍ നല്കുന്ന ഏജന്‍സികള്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പിഴ ചുമത്തുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കണമെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. www.incometaxindiaefiling.gov.in എന്ന വെബസൈറ്റ് വഴിയോ 567678, 56161 എന്നീ നമ്പറുകളില്‍ എസ്.എം.എസ് അയച്ചോ ആധാറും പാനും ബന്ധിപ്പിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.