റാപിഡ് കെ.എല്‍.എല്‍. ആര്‍.ടി.യില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന യാത്രക്കാര്‍ക്കാണ് പാതിവഴിയില്‍ ഇറങ്ങേണ്ടി വന്നത്
റാപിഡ് കെ.എല്‍.എല്‍. ആര്‍.ടി.യില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന യാത്രക്കാര്‍ക്കാണ് പാതിവഴിയില്‍ ഇറങ്ങേണ്ടി വന്നത്. സേതിയവാങ്ങ്സയ്ക്കും കെ.എല്‍.സി.സി സ്റ്റേഷനുമിടയിലുണ്ടായ വൈദ്യുതി തകരാറാണ് ഇതിനു കാരണം.
റെയില്‍വേ ട്രാക്കിലൂടെ അപകടകരമായി നീങ്ങുന്ന യാത്രികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ പലരും കുട ചൂടിയിരുന്നു. ട്വിറ്റര്‍ അക്കൌണ്ടിലൂടെ റാപിഡ്കെ എല്‍ ഇത് സ്ഥിരീകരിച്ചു. “കെ.ജെ ലൈന്‍: സേതിയവാങ്ങ്സയ്ക്കും കെ.എല്‍.സി.സി സ്റ്റേഷനുമിടയിലുണ്ടായ വൈദ്യുതി തകരാറ് മൂലം ട്രെയിന്‍ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്,” ഒരു ട്വീറ്റ് പറഞ്ഞു.
20 മിനുട്ടിന് ശേഷമുള്ള ട്വീറ്റില്‍ യാത്രക്കാരെ ഒഴിപ്പിക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന്‍ ട്രിപ്പ് തുക തിരിച്ച് വാങ്ങാനായി അതാത് സ്റ്റെഷനുകളെ സമീപിക്കണമെന്നും ട്വീറ്റില്‍ അറിയിച്ചു. പലരും ഇതിനെ വിമര്‍ശിച്ചു കൊണ്ട് സംസാരിക്കുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.