ലോക അധ്യാപകദിനത്തെ തുടര്‍ന്ന് ഖത്തറില്‍ നടന്ന ചടങ്ങില്‍ 100 അധ്യാപകരെ ആദരിച്ചു
ലോക അധ്യാപകദിനത്തെ തുടര്‍ന്ന് ഖത്തറില്‍ നടന്ന ചടങ്ങില്‍ 100 അധ്യാപകരെ ആദരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ തനി പങ്കെടുത്ത ചടങ്ങിലാണ് ആധ്യപകരെ ആദരിച്ചത്.
അധ്യാപകര്‍ ദൈനദിന ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകളെ അനുസ്മരിക്കാനാണ് ഈ അവസരമെന്ന് അധികൃതര്‍ പറഞ്ഞു. അധ്യാപകരുടെ സാമ്പത്തിക-തൊഴില്‍നില അടക്കമുള്ള എല്ലാ കാര്യങ്ങളിലും തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഗവണ്‍മെന്‍റ് ക്വാളിറ്റി പരിശീലന കോഴ്സുകള്‍ തുടങ്ങുന്നുണ്ടെന്നും അധ്യാപകര്‍ക്ക് അതിലൂടെ അവരുടെ പരിശീലന മികവു ഉയര്‍ത്താമെന്നും പറഞ്ഞു. അധ്യാപകര്‍ കുട്ടിക്ക് സ്വന്തം അച്ഛനെയും അമ്മയെയും പോലെ ആയിരിക്കണമെന്നും അവരുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും പരിപാടിയില്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.