Currency

ഖത്തര്‍ ചാരിറ്റി 1.47 കോടി റിയാല്‍ ചിലവിട്ടു

Monday, September 26, 2016 3:04 pm

രാജ്യത്തിലെ പൌരന്മാരുടെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക ചിലവഴിച്ചത്.

ഖത്തര്‍ ചാരിറ്റി ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 1.47 കോടി റിയാല്‍ ചിലവഴിച്ചു. രാജ്യത്തിലെ പൌരന്മാരുടെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക ചിലവഴിച്ചത്. സാമൂഹിക ക്ഷേമ- പ്രാദേശിക വികസന വകുപ്പുമായി ബന്ധപെട്ട് നടപ്പാക്കിയ പ്രാദേശിക പദ്ധതികള്‍ വഴി 740ഓളം കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചു.

ദരിദ്ര കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍, ഭര്‍ത്താവ് മരിച്ചവര്‍, പണമില്ലാത്ത രോഗികളുടെ ചികിത്സാസഹായം, വയോധികര്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കായി സാമ്പത്തിക പിന്തുണയും നല്‍കുകയുണ്ടായി. 55 ലക്ഷം റിയാല്‍ കട ബാധ്യതയില്‍ പെട്ടവരെ സഹായിക്കാന്‍ ചിലവിടുകയാണുണ്ടായത്. വായ്പാ ബാധ്യത മൂലം ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാനാണ് പ്രധാനമായും തുക ചിലവാക്കിയത്. ഈ വിധത്തില്‍ 56 വ്യക്തികള്‍ക്കാണ് സഹായം ലഭിച്ചത്.

39 ലക്ഷം റിയാല്‍ വിവിധ തരത്തില്‍ രോഗ ബാധിതരായ 72 പേര്‍ക്ക് പ്രയോജനപ്പെട്ടു. 113 ദരിദ്രര്‍ക്കും വരുമാനം തീരെ കുറവുള്ളവര്‍ക്കുമായി 21 റിയാല്‍ ചിലവഴിച്ചു. വിവാഹ മോചിതര്‍ക്ക് 10 ലക്ഷം റിയാല്‍, 120ഓളം വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി 25 ലക്ഷം റിയാല്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x