Currency

ഒക്ടോബര്‍ 16 മുതല്‍ മഴക്കാലം തുടങ്ങുന്നു

Tuesday, October 4, 2016 12:17 pm

ഏതാണ്ട് 52 ദിവസത്തോളം ഇത് തുടരുമെന്നാണ് ഖത്തര്‍ മീറ്റിയോറോളജി വിഭാഗത്തില്‍ നിന്നുള്ള അറിയിപ്പ്

ഖത്തറിലും അറേബ്യയുടെ മറ്റ് ഭാഗങ്ങളിലും ഒക്ടോബര്‍ 16ഓടു കൂടി അല്‍ വസ്മി എന്ന വിളിപ്പേരുള്ള മഴക്കാലമെത്തുന്നു. ഏതാണ്ട് 52 ദിവസത്തോളം ഇത് തുടരുമെന്നാണ് ഖത്തര്‍ മീറ്റിയോറോളജി വിഭാഗത്തില്‍ നിന്നുള്ള അറിയിപ്പ്.

അല്‍ വസ്മി കാലഘട്ടത്തിനു ശേഷം സൈബീരിയന്‍ ലോയുടെ സ്വാധീനത്താല്‍ ഇവിടത്തെ താപനിലയില്‍ കാര്യമായ വ്യതിയാനമുണ്ടാകും. ഇതോടെ മഞ്ഞുകാലത്തിന് തുടക്കമാകും. അസ്ഥിരമായ കാലാവസ്ഥയാകും ഈ സമയത്ത് രാജ്യത്തില്‍ ഉണ്ടായേക്കുക എന്ന് ഈ വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x