ലണ്ടനിലെ ഹൈഡ് പാര്‍ക്കിനോടോ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിനോടോ കിട പിടിക്കാനാകുന്ന വിധത്തിലാകും നിര്‍മാണം
പ്രകൃതി സൌന്ദര്യം ആസ്വദിക്കുവാനായി ക്വാലാലംപൂരില്‍ പുതിയ പാര്‍ക്ക് വരുന്നു. ലണ്ടനിലെ ഹൈഡ് പാര്‍ക്കിനോടോ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിനോടോ കിട പിടിക്കാനാകുന്ന വിധത്തിലാകും നിര്‍മാണം. 26.7 ഹെക്ടര്‍ ഭൂമിയിലാണ് തമന്‍ തുഗു എന്ന് വിളിക്കുന്ന പ്രോജെക്റ്റ് നടപ്പാക്കുന്നത്. 2018 മധ്യം മുതല്‍ 2020 വരെയുള്ള കാലാവധിയില്‍ ഘട്ടം ഘട്ടമായാകും പാര്‍ക്ക് തുറക്കുക.
ഭക്ഷണശാലകള്‍, ക്യാമ്പ് ചെയ്യുവാനുള്ള സ്ഥലം, വാട്ടര്‍ പാര്‍ക്ക്, നടപ്പാതകള്‍, സൈക്കിള്‍ ചവിട്ടാനുള്ള പ്രത്യേകം വഴികള്‍, തുടങ്ങിയവയാകും ഇവിടെ ഉണ്ടാവുക. അണ്ണാനുകള്‍ക്കും മറ്റ് ചെറിയ മൃഗങ്ങള്‍ക്കും സ്വൈര്യമായി വിഹാരിക്കാനുള്ള തരത്തില്‍ നടപ്പാതകള്‍ രൂപകല്‍പന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രി നജീബ് തുന്‍ റസാക്ക് പദ്ധതിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. “നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? നഗര മധ്യത്തില്‍ ആളുകള്‍ക്ക് അവരുടേതായ കുഞ്ഞു കാടുകള്‍ ഉണ്ടാവുന്നത്,” അദ്ദേഹം പറഞ്ഞു. പാര്‍ക്കിന്‍റെ രൂപത്തെ കുറിച്ച് ആളുകളോട് തങ്ങളുടെ അഭിപ്രായം ചോദിക്കുവാനും അധികൃതര്‍ മറന്നിട്ടില്ല.
http://tamantugu.com.my/en/ എന്ന സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കാളികളായി അഭിപ്രായം രേഖപ്പെടുത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. തുഗു നെഗര, അല്ലെങ്കില്‍ രാജ്യത്തിന് വേണ്ടി പോരടിയവരുടെ ഓര്‍മക്കായുള്ള ദേശീയ സ്മാരകത്തെ ജനങ്ങളോട് കൂടുതല്‍ ചേര്‍ത്ത് വയ്ക്കുക എന്നതാണ് ഇതിന്‍റെ പിന്നിലുള്ള ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.