Currency

മക്ക, മദീനയില്‍ താമസ വാടക കൂടി

സ്വന്തം ലേഖകന്‍Wednesday, June 6, 2018 2:07 pm

മക്ക: മക്ക, മദീനയില്‍ താമസ വാടക 60 മുതല്‍ 80 ശതമാനം വരെ കൂടി. വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മക്കയിലും മദീനയിലും ഹോട്ടല്‍ വാടക കുത്തനെ കൂടിയത്. തിരക്ക് കുത്തനെ കൂടിയതോടെയാണ് ക്രമേണ വാടകയും ഉയര്‍ന്നത്.

ഹറമിനു സമീപമുള്ള ഹോട്ടലുകളില്‍ ഒരു മുറിയുടെ ദിവസ വാടക 800 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെയാണ്. വിശുദ്ധ ഹറമിന്റെ ദൃശ്യം കാണുന്ന നിലക്കുള്ള മുറിക്ക് 1,500 റിയാല്‍ വരെയാണ് ദിവസ വാടക. അവസാന പത്തിലെ മുഴുവന്‍ ദിവസങ്ങളിലും ഹറമിനു സമീപമുള്ള ഹോട്ടലുകളിലെ എല്ലാ മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞു. വിശുദ്ധ ഹറമില്‍ നിന്നുള്ള അകലത്തിനനുസരിച്ചാണ് വാടകയിലെ അന്തരം.

ഹറമില്‍ നിന്ന് ദൂരെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും താമസക്കാര്‍ കൂടിയിട്ടുണ്ട്. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന്‍ ലൈസന്‍സുള്ള 1,200 ഹോട്ടലുകളാണ് മക്കയിലുള്ളത്. ഇവയില്‍ ആകെ 90,000 മുറികളുണ്ട്. ഒരേസമയം ആകെ പത്തു ലക്ഷത്തോളം പേര്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് ശേഷിയുണ്ട് ഈ ഹോട്ടലുകള്‍ക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x