അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് ടില്ലേഴ്‌സന്റെ പേര് നിര്‍ദേശിക്കുമെന്ന് ട്രംപിനോടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
വാഷിങ്ടണ്‍: എക്‌സോണ്‍ മൊബൈല്‍ കോര്‍പ്പറേഷന്‍ സിഇഒ റെക്‌സ് ടില്ലേഴ്‌സണ്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ടില്ലേഴ്‌സണ്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാകും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് ടില്ലേഴ്‌സന്റെ പേര് നിര്‍ദേശിക്കുമെന്ന് ട്രംപിനോടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ യുന്‍ അംബാസിഡര്‍ ആയ ജോണ്‍ ബോള്‍ട്ടന്‍ ഡെപ്യൂട്ടി സെക്രട്ടറിയാകുമെന്നും എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന മിറ്റ് റോംനിയുടെ പേരും യുഎസ് സെക്രട്ടറിയുടെ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറായിരുന്ന റൂഡി ഗിലൈനിയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും അവര്‍ തന്നെ അത് നിരസിച്ചിരുന്നു. 64 കാരനായ ടെല്ലേഴ്‌സണ് വിദേശ ഇടപാടുകളില്‍ സമഗ്രമായ പരിചയസമ്പത്തും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായി വ്യാപാര ബന്ധവുമുണ്ട്. ക്രീമിയ വിഷയത്തില്‍ റഷ്യയ്‌ക്കെതിരെയുള്ള അന്തര്‍ദേശിയ നിലപാടുകളുടെ വിമര്‍ശകന്‍ കൂടിയാണ് ടെല്ലേഴ്‌സണ്‍.
അധികാരത്തിലേറുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് നിരവധിപ്പേരെ പരിഗണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റെക്‌സ് ടെല്ലേഴ്‌സനെ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.