Currency

പൊതുമാപ്പ്: പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സൗകര്യം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, March 29, 2017 1:10 pm

സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സൗകര്യമാണ് പ്രാബല്യത്തിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് സേവനം ഒരുക്കിയത്.

 

റിയാദ്: പൊതുമാപ്പ് ആനുകൂല്യത്തില്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സൗകര്യം പ്രാബല്യത്തില്‍ വന്നു. സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സൗകര്യമാണ് പ്രാബല്യത്തിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് സേവനം ഒരുക്കിയത്.

ഫൈനല്‍ എക്‌സിറ്റിനായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കണം. എന്നാല്‍ ഇതിന് മുന്നോടിയായി അപ്പോയിന്റ്‌മെന്റ് വാങ്ങിയിരിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വിഭാഗത്തിലാണ് പൊതുമാപ്പ് ആനുകൂല്യക്കാര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ നടപടികള്‍ പുര്‍ത്തീകരിക്കാന്‍ സൗകര്യം ഒരുക്കിയത്. സൗദിയിലെ 11 പ്രവിശ്യകളിലെയും പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ഇതിനുള്ള സേവനം ലഭ്യമാണ്.

റിയാദ് പ്രവിശ്യക്ക് കീഴില്‍ 10 നഗരങ്ങളിലാണ് ഇതുനുള്ള സേവനം ലഭ്യമാവുക. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x