അനധികൃത താമസക്കാരെ പിടികൂടാനുള്ള പ്രത്യേക പരിശോധനാ കാമ്പയിന് കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ തുടക്കം കുറിച്ചു. പൊതു മാപ്പ് അവസാനിക്കുന്നത് വരെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ശക്തമായ തൊഴില്‍ പരിശോധന സംഘടിപ്പിക്കുമെന്ന് കാമ്പയിന് മേധാവി മേജര്‍ ജനറല്‍ ജുമആന്‍ അല്‍ ഗാമിദി അറിയിച്ചു.
റിയാദ്: സൗദിയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 30 ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആഭ്യന്തര മന്ത്രാലയം ശക്തമായ തൊഴില്‍ പരിശോധനക്ക് ഉത്തരവിട്ടു. അനധികൃത താമസക്കാരെ പിടികൂടാനുള്ള പ്രത്യേക പരിശോധനാ കാമ്പയിന് കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ തുടക്കം കുറിച്ചു. പൊതു മാപ്പ് അവസാനിക്കുന്നത് വരെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ശക്തമായ തൊഴില്‍ പരിശോധന സംഘടിപ്പിക്കുമെന്ന് കാമ്പയിന് മേധാവി മേജര്‍ ജനറല്‍ ജുമആന്‍ അല്‍ ഗാമിദി അറിയിച്ചു. പൊതുമാപ്പിന് ശേഷം മതിയായ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും അല്‍ ഗാമിദി മുന്നറിയിപ്പ് നല്‍കി.
പൊതുമാപ്പ് കാലാവധി രണ്ട് മാസം പിന്നിട്ടപ്പോള്‍ മൂന്ന് ലക്ഷത്തോളം അനധികൃത താമസക്കാര്‍ പൊതു മാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 49,000 പേര്‍ രാജ്യം വിട്ടു. ബാക്കിയുള്ള അനധികൃത താമസക്കാര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നും അനധികൃതമായി ഇത്തരക്കാര്‍ക് താമസ സൗകര്യം ഒരുക്കുന്നവരും നിയമ നടപടികള്‍ക് വിധേയമാവുമെന്നും ഇത്തരക്കാരെ ജോലിക്ക് നിര്‍ത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും അല്‍ ഗാമിദി പറഞ്ഞു.
നിലവിലെ പ്രത്യേക പരിശോധനയില്‍ പോലീസ്, അര്‍ദ്ധ സേന വിഭാഗം, ട്രാഫിക് പോലീസ്, തൊഴില്‍ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവ പങ്കടുക്കും. രാജ്യത്തെ എല്ലാ നാടുകടത്തല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നീയിഗിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.