Currency

പൊതുമാപ്പ്: സൗദിയില്‍ നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും

സ്വന്തം ലേഖകന്‍Saturday, May 13, 2017 11:14 am

ഏതെങ്കിലും രീതിയില്‍ ഇത്തരത്തിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കുകയോ അനധികൃതമായി രാജ്യത്ത് തങ്ങാന്‍ വേണ്ട സഹായങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സന്ദേശത്തില്‍ പറയുന്നു.

റിയാദ്: നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും ഉണ്ടാകുമെന്ന പുതിയ നിര്‍ദേശവുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് സമയം പകുതി പിന്നിടുമ്പോഴാണ് പുതിയ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സൗദി പാസ്പോര്‍ട്ട് വിഭാഗം വിദേശികള്‍ക്കും സ്വദേശികള്‍ക്കും മൊബൈലിലൂടെ സന്ദേശം അയച്ച് തുടങ്ങി.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസസൗകര്യം നല്‍കുന്നവര്‍, തൊഴില്‍ നല്‍കുന്ന തൊഴിലുടമകള്‍, വാഹനങ്ങളില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ തുടങ്ങി ഏതെങ്കിലും രീതിയില്‍ ഇത്തരത്തിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കുകയോ അനധികൃതമായി രാജ്യത്ത് തങ്ങാന്‍ വേണ്ട സഹായങ്ങള്‍ കണ്ടെത്തുകയോ ചെയ്താല്‍ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സന്ദേശത്തില്‍ പറയുന്നു.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ കനത്ത പരിശോധനയുണ്ടാകും. ഇനിയും ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍ സൗദിയില്‍ തങ്ങുന്നുണ്ടെങ്കില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഔട്ട് പാസും എക്‌സിറ്റ് വിസയും നേടണമെന്ന് റിയാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x