Currency

പൊതുമാപ്പ്: സൗദിയില്‍ ആനുകൂല്യം ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, March 29, 2017 10:26 am

ഔട്ട്പാസ് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ 10 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടുമുതല്‍ ഈ കൗണ്ടറുകളുടെ സേവനം ലഭ്യമാണ്. ഒരാള്‍ക്ക് മൂന്നര മിനിറ്റില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജിദ്ദ: സൗദി അറേബ്യയില്‍ പൊതുമാപ്പ് ആനുകൂല്യം ഇന്ന് മുതല്‍ ആരംഭിക്കും. 90 ദിവസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. സേവനങ്ങള്‍ക്ക് ഇടിനലക്കാരെ സമീപിക്കരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പില്‍ എംബസിയുടെയോ സൗദി പാസ്പോര്‍ട്ട് വകുപ്പിന്റെയോ സേവനങ്ങള്‍ക്ക് ഇടിനലക്കാരെ സമീപിക്കരുതെന്നാണ് റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

2013ലെ പൊതുമാപ്പ് സേവനങ്ങളില്‍ ഇടനിലക്കാരുടെ പേരില്‍ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടനിലക്കാരെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

നിയമലംഘകര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള നടപടികള്‍ ലളിതമാണ്. ഔട്ട്പാസ് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ 10 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടുമുതല്‍ ഈ കൗണ്ടറുകളുടെ സേവനം ലഭ്യമാണ്. ഒരാള്‍ക്ക് മൂന്നര മിനിറ്റില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഓരോകൗണ്ടറിലും ഒരു എംബസി ഉദ്യോഗസ്ഥനും രണ്ട് വൊളണ്ടിയര്‍മാരും ഉണ്ടാകും. ഔട്ട്പാസ് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. സൗദിയിലെ 11 നഗരങ്ങളില്‍ ഔട്ട്പാസിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കൗണ്ടറുകളുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x