
ജിദ്ദ: സൗദി അറേബ്യയില്‍ ഇനി പൊതുമാപ്പ് ഉണ്ടാവില്ലെന്ന് പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. ഏഴായിരം നിയമലംഘകര്‍ ആറ് ദിവസത്തിനിടെ രാജ്യംവിട്ടു. മാതൃരാജ്യത്തേക്കു മടങ്ങിയ വിദേശികളില്‍ ഏറ്റവും കൂടുതല്‍ പാകിസ്താന്‍ പൗരന്‍മാരാണ്. രണ്ടാംസ്ഥാനത്ത് ഇന്ത്യയും.
അതേസമയം കഴിഞ്ഞ് ആറ് ദിവസത്തിനിടെ രാജ്യം വിട്ടവരില്‍ കൂടുതലും തൗര്‍ഥാടനം, ബിസിനസ്, സന്ദര്‍ശനം തുടങ്ങിയ വിസകളിലെത്തി കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്തു കഴിഞ്ഞവരാണ്. നിയമം ലംഘിച്ച് അനധികൃതമായി രാജ്യത്തു കഴിയുന്നവര്‍ക്കുള്ള അവസാന അവസരമാണിത്. ഇത് പ്രയോജനപ്പെടുത്താതെ അനധികൃതമായി കഴിയുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സുലൈമാന്‍ അല്‍ യഹ്യ മുന്നറിയിപ്പ് നല്‍കി.
പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായി ശക്തമായ റെയ്ഡ് തുടങ്ങും. പിടിക്കപ്പെടുന്നവര്‍ ഫീസിനു പുറമെ പിഴയും അടയ്ക്കേണ്ടി വരുമെന്ന് സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.