Currency

സൗദിയില്‍ ഖുബുസ്, പൊടിയുൽപ്പന്നങ്ങൾ എന്നിവ പാഴാക്കുന്നവർക്ക് പിഴ

സ്വന്തം ലേഖകൻTuesday, October 11, 2016 8:54 am

സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ പാഴാക്കുന്നത് രാജ്യത്തിന് നഷ്ടം വരുത്തുന്നതാണെന്നും സാംസ്കാരികമായി ഉള്‍ക്കൊള്ളാനാവാത്തതാണെന്നും വിലയിരുത്തിയാണ് ഈ തീരുമാനം.

റിയാദ്: ഖുബുസ്, പൊടി ഉല്‍പന്നങ്ങള്‍ എന്നിവ പാഴാക്കുന്നവരിൽ നിന്നും പിഴ ഈടാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ പാഴാക്കുന്നത് രാജ്യത്തിന് നഷ്ടം വരുത്തുന്നതാണെന്നും സാംസ്കാരികമായി ഉള്‍ക്കൊള്ളാനാവാത്തതാണെന്നും വിലയിരുത്തിയാണ് ഈ തീരുമാനം.

തദ്ദേശഭരണ വകുപ്പിന് കീഴിലെ നഗരസഭകളാണ് ഇക്കാര്യത്തില്‍ പിഴ ഈടാക്കാനുള്ള അനുമതി. ഖുബുസ് നിര്‍മാണ ബേക്കറികള്‍, ഫാക്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പൊടി ഉല്‍പന്നങ്ങള്‍ പാഴാക്കുന്നത് ഇതുവഴി തടയാണാകുമെന്ന് കരുതുന്നു.

വെനിസുല, ഗാംബിയ എന്നീ രാജ്യങ്ങളുമായി ഇരട്ട നികുതിയും നികുതി വെട്ടിപ്പും തടയാനുള്ള കരാറിൽ ഒപ്പുവെക്കാനും കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭയോഗം തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x