
റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ നാലുമാസം നീണ്ട കാമ്പയിന്‍ അവസാനിച്ചതോടെ വിവിധ പ്രവിശ്യാ ഭരണകൂടങ്ങള്‍ വിലയിരുത്തല്‍ ആരംഭിച്ചു. തിങ്കളാഴ്ചയാണ് പൊതുമാപ്പ് കാലാവധി അവസാനിച്ചത്. സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ ഗവര്‍ണറേറ്റുകളും ജവാസാത്ത് മേഖല ഘടകങ്ങളും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അവലോകനം ചെയ്യുന്നത്.
അടുത്ത ഘട്ടത്തിന്റെ പ്രാരംഭം പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നു. ഖസീം ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ മിഷേല്‍ ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പൊതുമാപ്പിന്റെ ആദ്യ മൂന്നുമാസത്തേയും പിന്നീട് കാലാവധി നീട്ടിയ ഒരു മാസത്തേയും രണ്ട് ഘട്ടങ്ങളായി തിരിച്ച് സമഗ്രമായ അവലോകനം നടത്തി.
സമയബന്ധിതമായി പ്രവര്‍ത്തന പദ്ധതികള്‍ പൂര്‍ത്തിയാക്കി നിയമലംഘകരെ അവസരം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ വഴിയൊരുക്കുകയും ചെയ്തതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴില്‍ നിയമലംഘകരുമായ നിരവധിയാളുകള്‍ക്ക് പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്താന്‍ സാധിച്ചു. കാമ്പയിന്റെ മൂന്നാം ഘട്ടമായ കര്‍ശന പരിശോധനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ അവലോകനം നടത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.