Currency

സെന്‍ട്രല്‍ ബാങ്ക് അംഗീകാരം; സൗദിയില്‍ ഇനി ബാങ്ക് വഴിയുള്ള പണമിടപാട് വേഗത്തിലാകും

സ്വന്തം ലേഖകന്‍Friday, February 12, 2021 5:30 pm

റിയാദ്: സൗദിയിലെ വ്യത്യസ്ഥങ്ങളായ ബാങ്കുകള്‍ക്കിടയില്‍ ലോക്കല്‍ ട്രാന്‍സ്ഫര്‍ ഇനി ഞൊടിയിടയില്‍ നടത്താനാകും. ഇതിനുള്ള അംഗീകാരം സെന്‍ട്രല്‍ ബാങ്ക് നല്‍കി. ഫെബ്രുവരി 21 മുതല്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരും. വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.

ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും മുഴു സമയവും പുതിയ സേവനം പ്രവര്‍ത്തിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് പ്രസ്താവാനയില്‍ പറഞ്ഞു. സൗദി പേയ്മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കല്‍ ആക്റ്റിവേറ്റ് ചെയ്താല്‍ പ്രാദേശിക ബാങ്കുകളിലെ അകൗണ്ടുകള്‍ക്കിടയില്‍ ഉടനടി സാമ്പത്തിക കൈമാറ്റം സാധ്യമാകുമെന്നതാണ് സവിശേഷത. ഇതിനുള്ള ഫീസ് നിലവിലെ ട്രാന്‍സ്ഫര്‍ ഫീസിനെക്കാളും കുറവായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x