Currency

പൊതുമാപ്പ്: കാലാവധി നീട്ടി നല്‍കില്ലെന്ന് സൗദി

സ്വന്തം ലേഖകന്‍Sunday, May 28, 2017 2:39 pm

വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. രാജ്യത്തുള്ള മുഴുവന്‍ താമസ, തൊഴില്‍ നിയമ ലംഘകരും ജൂണ്‍ 25-നുമുമ്പ് രാജ്യം വിടണമെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദ്: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടിനല്‍കില്ലെന്ന് ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തുള്ള മുഴുവന്‍ താമസ, തൊഴില്‍ നിയമ ലംഘകരും ജൂണ്‍ 25-നുമുമ്പ് രാജ്യം വിടണമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരായ ഇന്ത്യക്കാര്‍ നിശ്ചിത സമയത്തിനകം രാജ്യംവിടണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

ബംഗ്ലാദേശ്, പാകിസ്താന്‍, യെമന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, എത്യോപ്യ, നൈജീരിയ, ഈജിപ്ത്, സുഡാന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x