Currency

95 ശതമാനം ഹാജരുണ്ടെങ്കിൽ കുട്ടികളെ ടേം ടൈം അവധിയ്ക്ക് കൊണ്ടുപോകാമെന്ന് ഡെർബിഷയർ കൗൺസിൽ

സ്വന്തം ലേഖകൻThursday, September 22, 2016 4:26 pm

കുട്ടികൾക്ക് 95 ശതമാനം ഹാജർനിലയുണ്ടെങ്കിൽ ടേം ടൈമിൽ അവധിയാഘോഷത്തിനു കൊണ്ട് പോകാമെന്ന് ഡെർബിഷയ്ർ കൗൺസിൽ. ഇത്തരത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പോകുന്നതിനു പിഴ ഈടാക്കിയിരുന്ന രീതിയിലാണു കൗൺസിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ലണ്ടൻ: കുട്ടികൾക്ക് 95 ശതമാനം ഹാജർനിലയുണ്ടെങ്കിൽ ടേം ടൈമിൽ അവധിയാഘോഷത്തിനു കൊണ്ട് പോകാമെന്ന് ഡെർബിഷയ്ർ കൗൺസിൽ. ഇത്തരത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പോകുന്നതിനു പിഴ ഈടാക്കിയിരുന്ന രീതിയിലാണു കൗൺസിൽ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ ടേംടൈമിൽ കുട്ടിയെ അവധിയ്ക്ക് കൊണ്ട് പോയതിനെ തുടർന്ന് പിഴ ഈടാക്കിയ കൗൺസിൽ നടപടിക്കെതിരെ ഒരു രക്ഷിതാവ് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതേതുടർന്നാണു ഇക്കാര്യത്തിൽ കൗൺസിൽ പുനർചിന്ത നടത്തിയിരിക്കുന്നത്.

അവധിക്കാലങ്ങളിലല്ലാതെ കുട്ടികളുമായി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന പ്രവാസികൾക്കും അനുകൂലമായതാണു ഈ തീരുമാനം. നിലവിൽ കുട്ടികൾക്ക് അവധിയ്ക്കാലങ്ങളിൽ മാത്രമേ ഒഴിവുള്ളൂ എന്നതിനാൽ മിക്കവർക്കും നാട്ടിൽ പോകാൻ അതുവരെ കാക്കേണ്ട അവസ്ഥയായിരുന്നു. ഒപ്പം അവധിക്കാലങ്ങളിൽ യാത്രനിരക്കുകൾ കുത്തിച്ചുയരുന്നതും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. അവധി ഏടുക്കുന്നത് വരെയുള്ള പന്ത്രണ്ട് മാസങ്ങളിൽ 95 ശതമാനം ഹാജർനിലയുണ്ടോ എന്നതാണു പിഴ ഈടാക്കാതിരിക്കാനായി കൗൺസിൽ പരിഗണിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x