Currency

സ്കോര്‍പീന്‍ രഹസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഓസ്ട്രേലിയന്‍ പത്രത്തിന് വിലക്ക്

സ്വന്തം ലേഖകൻTuesday, August 30, 2016 9:51 am

ഇന്ത്യയുടെ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഓസ്ട്രേലിയന്‍ പത്രത്തിനു കോടതിയുടെ വിലക്ക്. ദി ഓസ്ട്രേലിയന്‍ പത്രമായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ ഡിസിഎന്‍എസ് നല്‍കിയ ഹര്‍ജിയില്‍ ന്യൂ സൗത്ത വെയ്ല്‍സ് കോടതി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും പത്രത്തെ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

സിഡ്നി: ഇന്ത്യയുടെ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഓസ്ട്രേലിയന്‍ പത്രത്തിനു കോടതിയുടെ വിലക്ക്. ദി ഓസ്ട്രേലിയന്‍ പത്രമായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ ഡിസിഎന്‍എസ് നല്‍കിയ ഹര്‍ജിയില്‍ ന്യൂ സൗത്ത വെയ്ല്‍സ് കോടതി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും പത്രത്തെ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

അന്തര്‍വാഹിനി നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ് ഡിസിഎന്‍എസ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കൂടുതല്‍ വിവരം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിവരങ്ങള്‍ ഗൗരവമേറിയതാണെന്നും പുറത്തു വിടുന്നത് കമ്പനിക്ക് കനത്ത തിരിച്ചടിയായി മാറുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം പത്രം പുറത്തുവിട്ട വാര്‍ത്തകളില്‍ ആയുധ വിന്യാസങ്ങളെ കുറിച്ച്‌ വിവരങ്ങള്‍ ഇല്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ നിലവിലില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ബാക്കി കാര്യം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നാവിക സേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x