Currency

സ്റ്റാർട്ടപ്പ് വിസാ പ്രോഗ്രാം കാനഡ സ്ഥിരമാക്കുന്നു

Wednesday, August 9, 2017 10:36 pm

വിദേശികൾക്കു കാനഡയിൽ പുതിയ സംരംഭം ആരംഭിക്കുന്നതിനായി നൽകിവരുന്ന സ്റ്റാർട്ടപ്പ് വിസാ പ്രോഗ്രാം കാനഡ സ്ഥിരമാക്കുന്നു. താൽക്കാലികാടിസ്ഥാനത്തിൽ 2013ലാണ് ഈ വിസാ സംവിധാനം കാനഡ കൊണ്ടുവന്നത്.

അഞ്ച് വർഷത്തേക്ക് ഇത്തരം വിസകൾ അനുവദിക്കാനായിരുന്നു തീരുമാനം. ഇത്തരത്തിൽ വിസ അനുവദിക്കുന്നത് രാജ്യത്തിനു ഗുണകരമാണെന്നു കണ്ടാണ് ഇപ്പോൾ സ്റ്റാർട്ടപ്പ് വിസാ പ്രോഗ്രാം സ്ഥിരമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരം വിസയിൽ രാജ്യത്ത് പുത്തൻ സംരഭങ്ങൾക്കു ആരംഭിക്കുന്നവർക്കു സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കുന്നതാണ്. 

2018 മുതൽ സ്റ്റാർട്ടപ്പ് വിസാ പ്രോഗ്രാം സ്ഥിരമാകുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ ഇമ്മിഗ്രേഷൻ, റെഫുജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) ആരംഭിച്ചതായി ഫെഡറർ സർക്കാർ അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x