Currency

എഫ്.ഐ.ആറുകൾ 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻWednesday, September 7, 2016 6:21 pm

പൊലീസ്​ സ്റ്റേഷനുളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ എഫ്​.​ഐ.ആർ 24 മണിക്കൂറിനുള്ളിൽ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന്​ സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഉത്തരവിട്ടു.

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ എഫ്.ഐ.ആർ 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഉത്തരവിട്ടു. ജസ്റ്റിസ്മാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. 

നുഴഞ്ഞു കയറ്റം കുട്ടികള്‍ സ്ത്രീകള്‍ എന്നിവര്‍ക്ക് എതിരായ തന്ത്രപ്രധാനമായ കേസുകളിലെ എഫ് ഐ ആര്‍ അപ് ലോഡ് ചെയ്യുന്നതില്‍ പോലീസ് അധികാരികള്‍ക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ശൃംഖല ദുര്‍ബലമായ പ്രദേശങ്ങളില്‍ പെടുന്ന സംസ്ഥാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്തിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

എഫ്.ഐ.ആര്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല എന്ന ന്യായം ഉന്നയിച്ച്‌ കുറ്റാരോപിതര്‍ അതിന്റെ ആനുകൂല്യം നേടാന്‍ ഇടവരരുതെന്നാണ് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ യൂത്ത് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണു ഉത്തരവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x