ജൂലൈ ഒന്നുമുതല്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാം. എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചായിരിക്കണം ഇത്. ബാക്കി പകുതിപേര് വീടുകളില്‍ ഇരുന്നുതന്നെ ജോലി ചെയ്യണം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.