സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 54,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്ക്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തിലേയ്ക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ഇത് 5.7 ശതമാനമായിരുന്നു. മാത്രമല്ല, സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ മുഖ്യമായും മുഴുവന്‍ സമയ ജോലികളാണ്.