കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി റെഗുലേറ്ററി അതോറിറ്റി സിട്ര ചെയര്മാന് സാലിം അല്‍ ഉതൈനയാണ് കുവൈത്തില്‍ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചത്. 5G സേവനങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ് അടുത്ത മാസം പകുതിയോടെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.