അബഹ എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നു. എട്ട് ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളും വിധമാണ് യാത്ര ഹാള്‍ നവീകരിക്കുക. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള പുതിയ സ്ഥലങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയും പുതിയ പ്ലാനിലുള്പ്പെടും. ഇതിനായി 12 മാസത്തിനുള്ളില്‍ പ്ളാന്‍ തയാറാക്കാനാണ് പ്രമുഖ എന്‍ജിനീയറിംഗ് കണ്‍സല്‍റ്റിങ്ങ് ഓഫീസുമായി ധാരണ.