ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായി. 119 വര്‍ഷം പഴക്കമുള്ള NSW കുറ്റകൃത്യ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്ന ബില്ലാണ് സംസ്ഥാന പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായത്. നിരവധി ഭേദഗതികളോടെയാണ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് കെയര്‍ റിഫോം ബില്‍ സഭ പാസാക്കിയത്.