രാജ്യത്തെ വിദേശികളും സ്വദേശികളുമായ വ്യകതികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശിര്‍ പോര്‍ട്ടല്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ കാര്‍ എക്സിബിഷന് സെന്ററുകള്‍ വഴിയോ സ്വകാര്യ ഓഫീസുകള്‍ മുഖേനയോ മാത്രമേ ഇതിന് സംവിധാനമുള്ളൂ. അബ്ശീര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്തരം കേന്ദ്രങ്ങളുടെ സഹായം ഇല്ലാതെ തന്നെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും.