പുതിയ ഹിജ്റ വര്‍ഷാരംഭമായ ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സൗദിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കുമാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്. പ്രത്യേക വെബ്സൈറ്റ് (https://eservice.socpa.org.sa) വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. താമസരേഖ എടുക്കല്‍, പുതുക്കല്‍, ജോലി മാറ്റത്തിനുമെല്ലാം രജിസ്ട്രേഷന് നിര്‍ബന്ധ ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്.