സൗദി എയര്‍ലൈന്‍സ് എയര്‍ബസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു. പുതുതായി 65 വിമാനങ്ങളാണ് വാങ്ങുന്നത്. എ 320/ എ 321 ഇനത്തില്‍പ്പെട്ട പുതിയ 65 വിമാനങ്ങളാണ് വാങ്ങുന്നത്. നിലവില്‍ 35 എയര്‍ബസ് വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സിനു കീഴിലുള്ളത്. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ എ.320/ എ 321 വിമാനങ്ങളുടെ എണ്ണം 100 ആകും.