കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. നവീകരണ പ്രവര്ത്തിക്കള്ക്കായാണ് റണ്‍വേ അടച്ചിടുന്നത്. ഈ മാസം 28 മുതല്‍ നിലവില്‍ വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു.