റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണ ചുമതലയുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പദ്ധതിയാണ് അല്അബ്റജ് പാര്‍ക്ക്. മനോഹരമായ രൂപമാണ് പാര്‍ക്കിന്റേത്. പാര്‍ക്കിന്റെ മധ്യഭാഗം വെള്ളത്തുള്ളിയുടെ രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഇരിക്കാനുള്ള വിശാലമായ സൗകര്യങ്ങളുമുണ്ട്. ഇതിന് ചുറ്റിലുമുള്ള മറ്റു ഭാഗങ്ങള്‍ നടക്കാനുള്ള സ്ഥലമായും സൈക്കിള്‍ പാതകളുമായാണ് സംവിധാനിച്ചിരിക്കുന്നത്.