സെപ്റ്റംബര്‍ ഒന്ന് മുതലാണ് പാര്‍ക്കിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ബാര്‍ബിക്യൂ സംവിധാനത്തിന് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് മണിക്കൂര്‍ നേരത്തേക്ക് 50 റിയാല്‍ എന്ന തോതിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന മാത്രമേ ഫീസ് അടക്കാന്‍ സാധിക്കുകയുള്ളൂ. നേരിട്ട് പണമായി ഫീസ് സ്വീകരിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.