നിര്‍മാണം പൂര്‍ത്തിയാക്കിയ ഷര്‍ഖിയ എക്സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു. 191 കിലോമീറ്ററുള്ള പാത ബിദ്ബിദില്‍ നിന്നാരംഭിച്ച് അല്‍ അഖ് വഴി അല്‍ കാമില്‍ അല്‍ വാഫിയില്‍ അവസാനിക്കുന്നതാണ്. 3 മാസം പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും. വലിയ വാഹനങ്ങള്‍ക്ക് അനുമതിയില്ല.