മസ്കത്തില്‍നിന്ന് 35 റിയാലിലും സലാലയില്‍നിന്ന് 55 റിയാലിലുമാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍, ട്രാന്സാക്ഷന് ഫീസ് പ്രത്യേകം നല്‍കേണ്ടിവരും. ഒമാനില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്കുപുറമെ മംഗലാപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക.