ആളുകളെ ഫോണില്‍ വിളിച്ച് കപട വാഗ്ദാനം നല്കി വന്‍ തുക തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. തട്ടിപ്പിലൂടെ കവര്‍ന്ന പണം ഇരകള്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ സാധിച്ചതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ബാങ്കുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് ബാങ്ക് അക്കൗണ്ട് നമ്പറുകളും പിന് നമ്പറുകളും മനസ്സിലാക്കിയാണ് പ്രതികളില്‍ ഒരു വിഭാഗം തട്ടിപ്പ് നടത്തിയിരുന്നത്.