വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ബാക്ക് ടു സ്കൂള്‍’ ക്യാംപെയ്ന് 14ന് തുടങ്ങും. ‘വിദ്യാഭ്യാസത്തോടൊപ്പം നമ്മള് ഖത്തറിനെ സൃഷ്ടിക്കും’ എന്ന പ്രമേയം അടിസ്ഥാനമാക്കി കിഡ്സാനിയ ദോഹയില്‍ 14നും മാള്‍ ഓഫ് ഖത്തറില്‍ 16നുമാണ് ക്യാംപെയ്ന് തുടക്കം. നീണ്ട മധ്യവേനല്‍ അവധിക്കു ശേഷം പഠനത്തിനു വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണിത്.