മോശം സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകും. മികച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം സമ്മാനം പ്രഖ്യാപിച്ചു. എമിറേറ്റ്സ് പോസ്റ്റിന്റെ ഷാര്‍ജ അല്‍ഖാന്‍ സെന്ററാണ് മോശം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാമത്. ഫുജൈറയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി & സിറ്റിസണ്‍ഷിപ്പ് മികച്ച കേന്ദ്രം. 600 സര്‍ക്കാര്‍ കേന്ദ്രങ്ങളെ വിലയിരുത്തിയാണ് നടപടി.