ഇതിനകം 132 രോഗികളെ പ്ലാസ്മ ഉപയോഗിച്ച് ചികില്‍സിച്ച് ഭേദമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും തുടക്കം കുറിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഗവേഷണ കേന്ദ്രത്തിന്റെയും ഗവേഷകരുടെയും പങ്കാളിത്തത്തോടെ പഠന വിധേയമായാണ് ബ്ലഡ് പ്ലാസ്മ ചികില്‍സ നടത്തി വരുന്നത്.