നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള നിരത്തിന് നീല നിറമാക്കിയത്. ഒറ്റനോട്ടത്തില്‍ ഇരുന്നൂറ് മീറ്റര്‍ നീളത്തിലൊരു നീലപ്പരവതാനിവിരിച്ചത് പോലെ തോന്നും. കറുപ്പിന് പകരം നീലയാണ് നിറമെങ്കില്‍ റോട്ടിലെയും സമീപത്തെയും താപനില 20 മുതല്‍ 15 ഡിഗ്രിവരെയായി കുറയുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.