ഒരാളുടെ മൃതദേഹം ദുബായില്‍ സംസ്കരിക്കും. അപകടത്തില്‍ മരിച്ച മലയാളികളില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചു. രണ്ടുപേരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിച്ചിരുന്നു.
ഒമാനില്‍ നിന്ന് ദുബായിലെത്തിയ യാത്രാ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര് മരിച്ചു. മരിച്ചവരില്‍ എട്ട് പേര് ഇന്ത്യക്കാരാണ്. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ട മലയാളികള്‍. വ്യാഴാഴ്ച വൈകിട്ട് ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് അപകടം നടന്നത്.