ഒമാന്റെ നിറങ്ങളും സംസ്കാരവും ചരിത്രവും പാരമ്പര്യവുമെല്ലാം പുതിയ യൂനിഫോമിന്റെ രൂപകല്പനയെ സ്വാധീനിച്ചിട്ടുണ്ട്. ലണ്ടന്‍, ഹീത്രു റൂട്ടില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ പുതിയ യൂണിഫോം ഘട്ടംഘട്ടമായി മുഴുവന്‍ സര്‍വിസുകളിലും നടപ്പാക്കുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒമാന്‍ എയറിന്റെ സ്വന്തം പ്രൊഡക്ട് ഡെവലപ്മെന്റ് ബ്രാന്‍ഡ് ടീമാണ് രൂപകല്പന നിര്‍വഹിച്ചത്.