വിനോദത്തിനായി കഞ്ചാവ് കൈവശം വയ്ക്കാനും ഉപയോഗിക്കാനും അനുവദിക്കുന്നതിനുള്ള ബില്‍ ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി അസംബ്ലി സെപ്റ്റംബറില്‍ പാസാക്കിയിരുന്നു. ഈ നിയമമാണ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാന്‍ നിയമം അനുവാദം നല്‍കും. ഒരാള്‍ക്ക് രണ്ട് കഞ്ചാവു ചെടികളും വീട്ടില്‍ നാല് ചെടികളും വളര്‍ത്താന്‍ കഴിയും.