അല്‍ ബിദ മെട്രോ സ്റ്റേഷന് സമീപം പുതിയ 6 നില കാര്‍ പാര്‍ക്കിങ് കെട്ടിടം ഉടന്‍ തുറക്കും. ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതികള്‍ക്കായുള്ള കഹ്റാമയുടെ പുതിയ വൈദ്യുത സബ് സ്റ്റേഷനോട് ചേര്‍ന്നാണ് പുതിയ കാര്‍ പാര്‍ക്കിങ്. അത്യാധുനിക സുരക്ഷാ, മുന്‍കരുതല്‍ സംവിധാനങ്ങളിലുള്ള ഉപകരണങ്ങളും കെട്ടിടത്തിലുണ്ടാകും.
വെസ്റ്റ്ബേയില്‍ പാര്‍ക്കിങ് സൗകര്യത്തിനായി മാത്രം രണ്ട് കെട്ടിടങ്ങള്‍ ഒരുക്കും. മള്‍ട്ടി സ്റ്റോറേജ് പാര്‍ക്കിങ് ശേഷിയുള്ള ഇവിടം 1400 കാറുകള്‍ക്ക് കൂടി പാര്‍ക്കിങ് സൗകര്യം ഒരുക്കും. ഇതിനുപുറമെ, ദോഹ സെന്‍ട്രലില്‍ എട്ടു പുതിയ പാര്‍ക്കിങ് കെട്ടിടങ്ങളും നിര്‍മിക്കും. പാര്‍ക്കിങ്ങിനായി ഇവിടെ 3870 പ്രത്യേക ഇടങ്ങളാണ് ഉണ്ടാവുക. അത്യാധുനിക പാര്‍ക്കിങ് സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാര്‍ക്കിങ് സൗകര്യങ്ങള്‍.